തകർപ്പൻ വിജയം നേടിയ മാർക്കോ എന്ന ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രം സിനിമ കണ്ടവരുടെയൊക്കെ മനസിൽ നിറഞ്ഞു നിൽക്കും. കാഴ്ച്ചയില്ലങ്കിലും ഇച്ഛാശക്തിയും ആത്മധൈര്യവും കൈമുതലായുള്ള ഒരു കഥാപാത്രമായാണ് വിക്ടറിനെ ഓർപ്പെടുത്തുന്നത്.
യുവതാരം ഇഷാൻ ഷൗക്കത്ത് ആണ് വിക്ടറിന്റെ കഥാപാത്രത്തെ മനോഹരമാക്കിയത്. വിക്ടറിന് ശേഷം ഇഷാൻ ഷൗക്കത്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രമാണ് നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന തത്താ പച്ച: റിംഗ് ഓഫ് റൗഡീസ്.
മലയാളത്തിൽ ആദ്യമായി റസ്ലിംഗ് ഷോയുടെ കഥ പറയുന്ന ആക്ഷൻ കോമഡി ചിത്രമാണ് ഇത്. സിനിമയിൽ ലിറ്റിൽ എന്ന കഥാപാത്രത്തെയാണ് ഇഷാൻ അവതരിപ്പിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയും സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന.
മൂന്നു ചെറുപ്പക്കാരെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിക്കുന്ന ഈ സിനിമയിൽ ലിറ്റിൽ ഈ മൂന്നു പേരിൽ ഒരാളാണ്. ലോബോ, വെട്രി എന്നീ കഥാപാത്രങ്ങളാണ് മറ്റു രണ്ടു പേരുടേത്. അർജുൻ അശോകനും റോഷൻ മാത്യുവുമാണ് ലോബോയും വെട്രിയുമായെത്തുന്നത്.
പ്രശസ്ത ബോളിവുഡ് സംഗീതശിൽപ്പികളായ ശങ്കർ, ഇഹ്സാൻ ലോയ് ടീം ആദ്യമായി സംഗീതം നൽകുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ റിതേഷ് എസ്. രാമകൃഷ്ണൻ, രമേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ ഈ ചിത്രം നിർമിക്കുന്നത്.
സിദ്ദിഖ്, സായ്കുമാർ, മുത്തുമണി, ദർശൻ സാബു വൈഷ്ണവ് ബിജു, കാർമൻ. എസ്. മാത്യു, ഖാലിദ് അൽ അമേരി, തെസ്നിഖാൻ, ലഷ്മി മേനോൻ, റാഫി, ദെർതഗ്നൻ സാബു, ശ്യാം പ്രകാശ്, വൈഷ്ണവ് ബിജു, മിനോൺ, വേദിക ശ്രീകുമാർ, സരിൻ ശിഹാബ്, ഓർഹാൻ ആൽവിൻ മുകുന്ദ്, ആർച്ചിത് അഭിലാഷ്, ടോഷ് ക്രിസ്റ്റി& ടോജ് ക്രിസ്റ്റി, ആഷ്ലി ഐസക്ക് ഏബ്രഹാം, എന്നിവരും പ്രധാന സിനിമയിൽ അഭിനയിക്കുന്നു.
സുമേഷ് രമേഷ് എന്ന ഹിറ്റ് ചിത്രത്തിനു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ - വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം - മുജീബ് മജീദ്, ഛായാഗ്രഹണം -ആനന്ദ്.സി. ചന്ദ്രൻ, അഡിഷണൽ ഫോട്ടോഗ്രാഫി -ജോമോൻ.ടി. ജോൺ, സുദീപ് ഇളമൺ, എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ, കലാസംവിധാനം - സുനിൽ ദാസ്. മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽസ് - അർജുൻ കല്ലിംഗൽ, പബ്ളിസിറ്റി ഡിസൈൻ -- യെല്ലോ ടൂത്ത്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ - എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ് -പ്രൊഡക്ഷൻ മാനേജേഴസ് - ജോബി ക്രിസ്റ്റി. റഫീഖ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, വെഫയർ ഫിലിംസ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.